വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ ശക്തമായ മഴ. വെള്ളപ്പൊക്കത്തിന് പിന്നാലെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. തിരുവാരൂരിലെയും കാരയ്ക്കലിലെയും സ്കൂളുകൾക്കാണ് അവധി.
നീലഗിരിയിലും ഉദഗമണ്ഡലം, കൂനൂർ, കോത്തഗിരി, കുണ്ട എന്നീ നാല് താലൂക്കുകളിലും സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റീജണൽ മെറ്റീരിയോളജിക്കൽ സെന്റർ (ആർ എം സി)യുടെ ഏറ്റവും പുതിയ നിരീക്ഷണം അനുസരിച്ച് ചെന്നൈയിലും കിൽ കോത്തഗിരി എസ്റ്റേറ്റിലും (നീലഗിരി ജില്ല) 23 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി.
ശക്തമായ മഴയെ തുടർന്ന് വ്യാഴാഴ്ച മധുര, കോയമ്പത്തൂർ, തൂത്തുക്കുടി തുടങ്ങി വിവിധ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.
അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ടൈ, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗർ, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഐഎംഡി പ്രവചിച്ചതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
Discussion about this post