‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം’; ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ

നിത്യേനെയുള്ള ചെലവിന പോലും സംസ്ഥാനം ബുദ്ധിമുട്ടുന്നുവെന്ന് ചീഫ് സെക്രട്ടറി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി. പണമില്ലാത്തതിനാലാണ് പെൻഷൻ തുക വൈകുന്നതെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആർടിസി പെൻഷൻ തുക വൈകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ചീഫ് സെക്രട്ടറി ഓൺലൈനായി ഹാജരായാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കേരളീയം പരിപാടിയുടെ പേരിൽ കോടതിയിൽ ഹാജാരാകാത്തതിലും കെ.എസ്.ആർ.ടി.സി. കേസിലും ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിങ്ങൾ ആഘോഷിക്കുമ്പോൾ ചിലർ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ കോടതി, കെ.എസ്.ആർ.ടി.സി. പെൻഷൻ കുടിശിക ഈ മാസം 30-നകം വിതരണംചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യമാണ് ഭരണാധികാരികൾ മനസ്സിലാക്കേണ്ടത്.  ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ്തുറപ്പിക്കാൻ. ആഘോഷപരിപാടികളേക്കാൻ മനുഷ്യൻറെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധ്യാന്യം നൽകേണ്ടതെന്നും കോടതി പരാമർശിച്ചു.

Exit mobile version