ദീപാവലി, ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നതിന് സമയനിയന്ത്രണം

വരാനിരിക്കുന്ന ദീപാവലി, ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് പടം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. വായു ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയം. ക്രിസ്മസിനും ന്യൂഇയറിനും രാത്രി 11.55 മുതൽ 12.30 വരെയാക്കിയും പടക്കം പൊട്ടിക്കുന്നതിനുള്ള അനുമതി. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ എന്നും നിർദ്ദേശമുണ്ട്. മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

Summary: Kerala government allocates time to burst crackers on Diwali, Christmas and New Year celebrations.

Exit mobile version