തിരുവനന്തപുരത്ത് പൊലീസും കെഎസ്‍യു പ്രവർത്തകരും തമ്മിൽ കയ്യാങ്കളി; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരത്ത് പൊലീസും കെഎസ്‍യു പ്രവർത്തകരും തമ്മിൽ സംഘർഷം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദു രാജി വയ്ക്കണം എന്ന ആവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധിച്ച പ്രവർത്തകർ ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ചു, തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

പൊലീസ് ലാത്തി വീശിയതോടെ പ്രതിഷേധം കയ്യാങ്കളി ആയി. ലാത്തി ചാർജിൽ നിരവധി കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാർ, പ്രതുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രിയുടെ വീട് കൂടാതെ പാളയത്തും പ്രതിഷേധം നടത്തിയിരുന്നു. കേരളീയത്തിന്റെ ബോർഡുകൾ ഉൾപ്പെടെ പ്രതിഷേധക്കാർ അവിടെ നശിപ്പിച്ചു. പൊലീസ് പ്രവർത്തകർക്കെതിരെ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎഎസ്‍യു നാളെ സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

Summary: KSU and police clash in Thiruvananthapuram.

Exit mobile version