തുലാവർഷം ശക്തിപ്പെടും; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോട് അനുബന്ധിച്ച് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.

ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത പറഞ്ഞിരിക്കുന്നത്. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ തുലാവർഷം ശക്തി പ്രാപിക്കും. ബംഗാൾ ഉൾക്കടലിൽ നിന്നും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. നിലവിൽ സംസ്ഥാനത്ത് മൽസ്യ ബന്ധനത്തിന് വിലക്കില്ല.

ഇന്നലെ എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു. കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാലടി നീലേശ്വരത്ത് ആറ് മണിക്കൂറിൽ 16 സെൻറീമീറ്റർ മഴയാണ് പെയ്തെന്നാണ് റിപ്പോർട്ട്. കാലടിയിലും അങ്കമാലിയിലും മലയാറ്റൂർ പാതയിലും റോഡുകൾ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു. ജില്ലയിൽ ഇന്നലെ മുതൽ നാല് ദിവസത്തേക്ക് യെൽലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Summary: Orange alert in three districts today.

Exit mobile version