വീണ്ടും വിജയക്കൊടി പാറിച്ച് അഫ്‌ഗാൻ; നെതർലൻഡ്സിനെ ഏഴുവിക്കറ്റിന് തകർത്തു

ഏകദിന ലോകകപ്പിൽ വീണ്ടും അഫ്ഗാൻ വിജയഗാഥ. നെതർലൻഡ്‌സിനെ ഏഴ് വിക്കറ്റുകൾക്കാണ് അഫ്ഗാനിസ്താൻ പരാജയപ്പെടുത്തിയത്. ഡച്ച് പടയെ 179 റൺസിലൊതുക്കിയ അഫ്ഗാൻ മറുപടി ബാറ്റിങ്ങിൽ വെറും 31.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ അഫ്ഗാൻ 181 റൺസ് നേടി. അർധസെഞ്ച്വറി നേടിയ റഹ്‌മത്ത് ഷായുടെയും ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയുടെയും തകർപ്പൻ ഇന്നിങ്‌സാണ് അഫ്ഗാന്റെ വിജയം അനായാസമാക്കിയത്. 56 റൺസെടുത്ത നായകൻ ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. സെമി പ്രതീക്ഷ നിലനിർത്താനും ടീമിനായി.

അഫ്ഗാനിസ്ഥാന്റെ ഫീൽഡിങ്ങ് മികവിന് മുന്നിലാണ് ഡച്ച് മുൻനിര വീണത്. പതിവായി കാണാറുള്ള ഡച്ച് വാലറ്റത്തിന്റെ ചെറുത്തുനിൽപ്പിന് അഫ്ഗാൻ സ്പിന്നർമാർ അവസരം നൽകിയതുമില്ല. ഒരുവിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിൽ നിന്ന് 106 റൺസ് കൂട്ടിചേർക്കുന്നതിനിടെ നെതർലഡ്സ് ഓൾ ഔട്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അഞ്ച് മുൻനിര ബാറ്റർമാരിൽ നാലുപേരും റണ്ണൗട്ടായി.

മൂന്നാം വിക്കറ്റിൽ ഒരുമിച്ച റഹ്‌മത്ത് ഷായും ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും അഫ്ഗാനെ 100 കടത്തി. അതിനിടയിൽ റഹ്‌മത്ത് ഷാ അർധസെഞ്ച്വറി തികച്ചു. 54 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയടക്കം 52 റൺസ് നേടിയ താരത്തെ സാക്കിബ് സുൽഫിക്കർ പവലിയനിലെത്തിച്ചു. 23-ാം ഓവറിൽ മൂന്നാം വിക്കറ്റ് വീഴുമ്പോൾ അഫ്ഗാൻ സ്‌കോർ 129 ആയിരുന്നു.

റാഷിദ് ഖാനെയും മുജീബിനെയും നെതർലൻഡ്സിനെ കറക്കിവീഴ്ത്തിയത് 38 കാരൻ മുഹമ്മദ് നബിയും 18 കാരൻ നൂറ് അഹമ്മദും ചേർന്ന്. നബി 28 റൺസ് വഴങ്ങി മൂന്നുവിക്കറ്റും നൂർ 31 റൺസ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. ലോകകപ്പിൽ ആദ്യമായി തിളങ്ങിയ മാക്സ് ഓഡൗഡ് 42 റൺസെടുത്തു. 58 റൺസുമായി സീബർട്ട് എങ്കൽബ്രച്ച് ടോപ് സ്കോററായി. അഫ്ഗാനെതിരെ ലോകകപ്പിൽ ഒരുടീമിന്റെ ചെറിയ സ്കോറിൽ പുറത്തായ നെതർലൻഡ്സിന് ഒരുഘട്ടത്തിലും മേധവിത്വമുണ്ടായില്ല.60 റൺസ് പിന്നിടും മുമ്പ് രണ്ടുവിക്കറ്റ് നഷ്ടമായെങ്കിലും അർധസെഞ്ചുറിയുമായി റഹ്മത്ത് ഷാ അഫ്ഗാനെ മുന്നോട്ട് നയിച്ചു. തുടർച്ചയായ മൂന്നാം മൽസരത്തിലും പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി റൺസെടുത്തു.

Exit mobile version