ഗവർണറും സർക്കാരും തമ്മിലുള്ള പോര് വീണ്ടും. ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇപ്പോൾ കേരള സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസിൽ സി കെ ശശിയാണ് ഹർജി നൽകിയത്.
ഗവർണർ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ വാദം. സുപ്രധാന ബില്ലുകൾ ഒപ്പിക്കാൻ വൈകിക്കുന്നത് സർക്കാർ കാര്യങ്ങളെ പ്രതിസന്ധിയിൽ ആകുന്നുണ്ട്. പരിഗണനയിൽ വന്നിട്ടുള്ള ബില്ലുകളിൽ സമയബന്ധിതമായി തീരുമാനം എടുക്കാൻ ഗവർണറോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
കേരളത്തെ കൂടാതെ തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും തങ്ങളുടെ ഗവർണർക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹർജികളും ഒരുമിച്ച് കോടതി പരിഗണിക്കും എന്നാണ് അറിയുന്നത്.
Summary: Governor not signing important files; The government filed a petition in the Supreme Court.