ഏറ്റവും മികച്ച ഫുട്ബോളർ ആയി വീണ്ടും ഇതിഹാസ തരാം ലയണൽ മെസ്സി. ഈ വർഷത്തെ ഫിഫ ബലോൻ ദ് ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി അർജന്റീനയുടെ ലയണൽ മെസ്സി തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മെസ്സി സ്വർണപ്പന്ത് സ്വന്തമാക്കുന്നത്. അത് ഒരു പുതു ചരിത്രം കൂടിയാണ്. ബലോൻ ദ് ഓറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരമെന്ന സ്വന്തം റെക്കോർഡ് തന്നെ മെസ്സി ഇത്തവണ പുതുക്കി.
അർജന്റീനയെ ലോക ചാമ്പ്യനാക്കിയതും രണ്ടാം തവണയും പിഎസ്ജിയെ ലീഗ് 1 ജേതാക്കളാക്കിയതുമാണ് മെസ്സിയെ പുരസ്കാരത്തിന് അർഹനാക്കിയത്. ചാമ്പ്യൻസ് ലീഗിലും ലീഗ് 1ലുമായി 39 മത്സരങ്ങളിൽ നിന്ന് മെസ്സി 40 ഗോളുകളാണ് നേടിയത്.
ഒക്ടോബർ 30 അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ 63-ാം ജന്മവാർഷിക ദിനാമാണെന്ന് ഓർമിപ്പിച്ച മെസ്സി, തന്റെയും അർജന്റീനൻ ടീമിന്റെയും നേട്ടം മറഡോണയ്ക്ക് സമർപ്പിക്കുന്നതായി അറിയിച്ചു.
Summary: Lionel Messi won the eighth Ballon d’Or.
Discussion about this post