നാളെ മുതൽ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം

കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റ് യാത്രക്കാർക്കും നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ബസിന് ഉള്ളിൽ ക്യാമറ ഘടിപ്പിക്കണം എന്ന ഉത്തരവും നാളെ, അതായത് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഈ രണ്ട കാര്യങ്ങളും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നേരത്തെ മൂന്ന് തവണ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിന്റെ കാലാവധി നീട്ടികൊടുത്തിരുന്നു. ഇനി അതുണ്ടാകില്ല. നാളെ മുതൽ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഇല്ലെങ്കിലും എഐ ക്യാമറയുടെ പിടി വീഴും. പുതിയ ഉത്തരവ് പ്രവർത്തിയിൽ വരുന്നതോടെ ഇതിന്റെ പ്രയോജനം വാഹനങ്ങളുടെ ഡ്രൈവർമാർക്കും ജീവനക്കാർക്കും തന്നെ ആയിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ സ്വകാര്യ ബസുടമകൾ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ബസ് സമരം അനവസരത്തിലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ശബരിമല സീസണിൽ ബസുടമകൾ സമ്മർദ്ദതന്ത്രം പ്രയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർധിപ്പിക്കുന്ന കാര്യത്തിൽ പഠനം നടത്തി മാത്രമേ വേണ്ടത് ചെയ്യാനാകൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Summary: Seat belt and camera mandatory in heavy vehicles from tomorrow.

Exit mobile version