കളമശ്ശേരി ബോംബ് സ്ഫോടനം; മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലം സന്ദർശിച്ചു

കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടക്കുന്നതിനിടെ ബോംബ് സ്‌ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ നടന്ന സർവകക്ഷി യോഗത്തിന് ശേഷം കളമശ്ശരിയിലെത്തിയ മുഖ്യമന്ത്രി അപകടം നടന്ന സംറ കണവൻഷൻ സെന്ററാണ് ആദ്യം സന്ദർശിച്ചത്. തുടർന്ന് മുഖ്യമന്ത്രി കളമശ്ശേരി മെഡിക്കൽ കോളജിലെത്തി പരിക്കേറ്റവരെ കണ്ടു.

ഡിജിപി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, പി രാജീവ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കൺവെൻഷൻ സെന്ററിൽ സ്ഫോടനങ്ങളുണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് (തിങ്കളാഴ്ച) മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്നിരുന്നു.
ജീവൻ കൊടുത്തും കേരളത്തിന്റെ സമാധാനവും സാഹോദര്യവും നിലനിർത്തുമെന്ന പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു.

Exit mobile version