കളമശ്ശേരി സ്ഫോടനം: പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്; ഒരാൾ പൊലീസിന് കീഴങ്ങി

കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. കൊച്ചി സ്വദേശിയെന്നാണ് അയാൾ അവകാശപ്പെടുന്നത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

രാവിലെ 9.45നാണ് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്ത് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ദുരൂഹത അവശേഷിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആകെ പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിശദമായ പരിശോധനകളും നടന്ന് വരികയാണ്.

ഇതിനിടെ ടിഫിൻ ബോക്സ് ബോംബാണ് കളമശ്ശേരിയിൽ പൊട്ടിയതെന്നും നടന്നത് ഐഇഡി സ്ഫോടനമാണെന്നും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു. ഐഇഡിയുടെ അവശിഷ്ട്ടങ്ങൾ പ്രാഥമീക നിഗമനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ആണ് ഉപയോഗിച്ചതെന്നാണു പ്രാഥമിക നിഗമനം.

Summary: A man surrendered at the police station claiming that he planted the bomb related to the Kalamassery blast.

Exit mobile version