കളമശ്ശേരി സ്ഫോടനം: ഹാളിൽ ഉണ്ടായിരുന്നത് 2400 റിലേറെ പേർ; ഒന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായെന്ന് ദൃക്‌സാക്ഷികൾ

കളമശ്ശേരിയിൽ ഉഗ്ര സ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ. ഇന്ന് രാവിലെ 9.45 ന് ആണ് സംഭവം. ഒന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം ഉണ്ടായത്. യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെയാണ് സംഭവം. ഏതാണ്ട് 2400ലേറെപ്പേരാണ് ആ സമയം കൺവെൻഷൻ സെന്ററിലുണ്ടായിരുന്നത്. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.

സ്ഫോടനം നടന്ന സാഹചര്യത്തിൽ പോലീസ് സംസ്ഥാനത്ത് ആകെ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ എന്തുകൊണ്ടാണ് പൊട്ടിത്തെറിയുടെ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് മൂന്ന് ദിവസമായി പ്രാർത്ഥന തുടരുകയായിരുന്നു. പ്രാർത്ഥന ഇന്ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.

ഉന്നത പൊലീസ് സംഘവും ജനപ്രതിനിധികളും സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം രക്ഷാപ്രവർത്തനം തുടർന്നു വരികയാണ്. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് എത്തും. വിദഗ്ദ്ധ പരിശോധന നടത്തി കാര്യങ്ങൾ വ്യക്തമായതിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂവെന്ന് വിഷയത്തിൽ മന്ത്രി പി രാജീവ് പ്രതികരിച്ചു.

Summary: Kalamassery blast: More than 2400 people were present in the hall, one dead.

Exit mobile version