ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുടെ ആശയവിനിമയ ഉപാധികൾ ഏതാണ്ട് പൂർണമായും തകർന്നു. പലസ്തീൻ സേവനദാതാക്കളായ പൽടെൽ ആണ് ഗാസയിലേക്കുള്ള ആശനവിനിമയം നിലച്ചതായി അറിയിച്ചത്. കൂടാതെ ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചിട്ടുണ്ട്. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിൽ നിലവിലുള്ള 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടതായാണ് റിപോർട്ടുകൾ പറയുന്നത്.
കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ ഗാസയെ ലക്ഷ്യമാക്കി നടത്തിയത്. ഒപ്പം കര- വ്യോമ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സും അറിയിച്ചു. ആശയവിനിമയം നടത്തതാണ് സാധിക്കാത്തതിനാൽ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ഇതിന്റെ വ്യാപ്തിയെക്കുറിച്ച് അറിയാനും സാധിക്കുന്നില്ല. ആരോഗ്യ സംവിധാനങ്ങളും താറുമാറായ നിലയിലാണ്.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേനാ മേധാവി അസെം അബു റബാക കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 7300 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.
Summary: Israel intensified its airstrikes; Communications to Gaza were halted.
Discussion about this post