കേരളത്തിന് വീണ്ടും വന്ദേ ഭാരത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഉള്ളതാകും പുതിയ വന്ദേഭാരത് സര്‍വീസ് എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വേയുടെ പദ്ധതി. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകും സര്‍വീസുകള്‍.
വന്ദേ ഭാരത് ട്രെയിൻ ചെന്നൈ സെന്ററില്‍ നിന്ന് രാവിലെ നാലുമണിയോടെ പുറപ്പെട്ട് ബെംഗളൂരുവിലേക്ക് എത്തും. തുടര്‍ന്ന് നാലരയ്ക്ക് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും. തിരിച്ചും ഇതേ വിധത്തില്‍ സര്‍വീസ് നടത്തും. പുതിയ സര്‍വീസുകള്‍ വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണ്.
Summary: New Vande Bharat for Kerala; The new service will connect the three states.