പാഠപുസ്തകങ്ങളിൽ ഇന്ത്യയെ ഭാരത് എന്നാക്കാൻ ഉള്ള നടപടിയെ എതിർത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. NCERT യുടെ ശുപാർശ യോജിക്കാനാകാത്ത നീക്കമാണെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയത്. കേരളത്തിൽ ഈ പേര് മാറ്റം നടക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പാഠ്യപുസ്ക പരിഷ്കരണത്തിന‍്റെ പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാഠപുസ്തകങ്ങളിൽ ഭാരത് എന്നാക്കാനുള്ള നടപടി ബിജെപിയുടെ ചരിത്രത്തെ വളച്ചൊടിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ്സും പറഞ്ഞു. NCERT ശുപാർശ രാഷ്ട്രീയ തട്ടിപ്പാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
അതേസമയം കർണാടകയിലും മാറ്റം നടപ്പിലാകില്ല എന്നാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കിയത്. ഇന്ത്യ മുന്നണിയെ ഭയന്നുളള നീക്കമെന്നാണ് ഡി എം കെ യുടെ പ്രതികരണം. നിലവിലെ പേര് മാറ്റം ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് സിപിഎമ്മും വിമർശിച്ചു.
Summary: Kerala and Karnataka refuses to accept NCERT textbook changes.