വയനാട് വവ്വാലുകളിൽ നിപ സാന്നിധ്യം; ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐസിഎംആർ ആണ് ഇക്കാര്യം അറിയിച്ചത്. ബത്തേരി, മാനന്തവാടി എന്നീ മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ഇതോട് അനുബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കാനും നിർദ്ദേശം ഉണ്ട്. കോഴിക്കോട് നിപ ഭീതിയിൽ വിട്ടൊഴിഞ്ഞ സാഹചര്യത്തിൽ ആണ് ഇപ്പോൾ വയനാടിൽ നിപ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് 42 ദിവസത്തെ ഇൻക്യുബേഷൻ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകൾ ഒന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Summary: Nipah presence in Wayanad bats.

Exit mobile version