മമ്മൂട്ടി കമ്പനിയുടെ അഞ്ചാം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ടർബോ’ എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി നായകനാകുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിങ് ചൊവ്വാഴ്ച (ഒക്ടോബർ 24) ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
പോസ്റ്റർ നൽകുന്ന സൂചന അനുസരിച്ച് ഇതൊരു മാസ് ആക്ഷന്‍ ചിത്രമാകാനാണ് സാധ്യത. പൃഥ്വിരാജ് നായകനായ ഖലീഫ എന്ന ചിത്രമാണ് വൈശാഖ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പൃഥ്വിരാജ് എമ്പുരാന്‍ സിനിമയുടെ തിരക്കുകളിലേക്ക് കടന്നതിനാല്‍ ഖലീഫയുടെ ചിത്രീകരണം അടുത്ത വര്‍ഷമേ ആരംഭിക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോക്കിരിരാജ, മധുരരാജ പോക്കിരിരാജ, മധുരരാജ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് വൈശാഖും മമ്മൂക്കയും ഒന്നിക്കുന്നത്.
Summary: Mammootty announces new film – Turbo.