കാലാവസ്ഥയും കടലും സൃഷ്ടിച്ച പ്രതിബന്ധങ്ങൾ വക വയ്കാതെ അന്താരാഷ്ട്ര തുറമുഖത്ത് എത്തിച്ച ക്രെയിനുകളിൽ ഒന്ന് കൂടി ഇന്നലെ ബർത്തിലിറക്കി. ഇനി ആകെയുളള ഏക കൂറ്റൻക്രെയിനിനെ ഇന്ന് ഇറക്കാനുള്ള ശ്രമം നടത്തും. ദൗത്യം പൂർത്തിയായാൽ നാളെയോ അതിനടുത്ത ദിവസമോഷെൻ ഹുവ വിഴിഞ്ഞം തീരം വിടും.
ഇന്നലെ പുലർച്ചെ 4 മണിയോടെ ക്രെയിൻ പുറത്തിറക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ശക്തമായ കടൽ ക്ഷോഭം കാരണം ഇറക്കാനായില്ല. ഇതോടെ ആദ്യ ശ്രമം 8 മണിയോടെ ഉപേക്ഷിച്ചു.
തുടർന്ന് ഉച്ചയ്ക്ക് 2.30 ന് കടൽ അല്പം ശാന്തമായതിനെ തുടർന്നാണ് ക്രെയിൻ പുറത്തിറക്കാനുള്ള നടപടികൾ വീണ്ടും തുടങ്ങിയത്. ഉച്ചയ്ക്ക് 2.30 ന് തുടങ്ങിയ ദൗത്യം ഒന്നര മണിക്കൂർ കൊണ്ട് പൂർത്തിയാക്കി 4 മണിയോടെ ക്രെയിൻ ബർത്തിലിറക്കി. രണ്ട് റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ ആദ്യത്തേത് രണ്ട് ദിവസം മുമ്പ് കരയ്ക്കിറക്കിയിരുന്നു.