മഹാരാഷ്ട്രയിലെ ബാറുകളിലും ഹോട്ടലുകളിലും മദ്യ സേവനങ്ങൾക്ക് 5% വാറ്റ് ഏർപ്പെടുത്തി സർക്കാർ

മഹാരാഷ്ട്രയിലെ ബാറുകൾ, ലോഞ്ചുകൾ, ക്ലബ്ബുകൾ, കഫേകളിൽ വിളമ്പുന്ന മദ്യത്തിന്റെ വില നവംബർ 1 മുതൽ വർധിക്കുമെന്ന് റിപ്പോർട്ട്. പെർമിറ്റ് റൂമുകളിലെ മദ്യസേവനത്തിന് സംസ്ഥാന സർക്കാർ മൂല്യവർധിത നികുതി (വാറ്റ്) 5% ഉയർത്തി.

നികുതി നിരക്ക് വർദ്ധന വൈൻ ഷോപ്പുകളിലെ കൗണ്ടർ വിൽപ്പനയെ ബാധിക്കില്ലെന്ന് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ 20 ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.

നികുതി വർദ്ധന മൂലം പെർമിറ്റ് റൂമുകളിലെ മദ്യ സേവനങ്ങളുടെ മൊത്തത്തിലുള്ള വാറ്റ് നിരക്ക് 10 ശതമാനമായിരിക്കും.

സ്റ്റാർ ഹോട്ടലുകളിൽ വാഗ്‌ദാനം ചെയ്യുന്ന മദ്യ സേവനങ്ങൾക്ക് നികുതി നിരക്ക് വർധിപ്പിക്കില്ലെന്ന് റിപ്പോർട്ട്. നിലവിൽ സ്റ്റാർ ഹോട്ടലുകളിലെ സേവനങ്ങൾക്ക് 20 ശതമാനം വാറ്റ് നിരക്ക് ബാധകമാണ്.

നികുതി വർദ്ധനയും എക്സൈസ് ഫീസിലെ വാർഷിക വർദ്ധനവും കൂടിച്ചേർന്നാൽ റെസ്റ്റോറന്റുകളിലും ബാറുകളിലും വില കൂടുമെന്ന് വെസ്റ്റേൺ ഇന്ത്യയിലെ (HRAWI) ഹോട്ടൽ ആൻഡ് റെസ്റ്റോറന്റുകളുടെ പ്രസിഡന്റ് പ്രദീപ് ഷെട്ടി അഭിപ്രായപ്പെട്ടു.

Exit mobile version