2024ൽ ഭാരത് അർദ്ധചാലക ഗവേഷണ കേന്ദ്രം ആരംഭിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

2024-ൽ വ്യവസായ-അക്കാദമിയയുമായി സഹകരിച്ച് ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഭാരത് അർദ്ധചാലക ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

അർദ്ധചാലക ഗവേഷണത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്കാർ പങ്കാളികളാകണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന 10 വർഷത്തേക്ക് അർദ്ധചാലക ഗവേഷണത്തിൽ മുന്നിട്ടുനിൽക്കാനുള്ള കഴിവ് ഇന്ത്യയ്ക്കകത്ത് സൃഷ്ടിക്കുക എന്നതാണ് ഇതിലൂക്കോടെ ലക്ഷ്യമിടുന്നതെന്ന് ചന്ദ്രശേഖർ അറിയിച്ചു. സ്ഥാപനത്തിന് ആവശ്യമായ നിക്ഷേപത്തിന് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version