ഗാസയിലേക്ക് സഹായഹസ്തവുമായി ഇന്ത്യയും. യുദ്ധ കെടുതിയിൽ വലയുന്ന ഗാസയിലേക്ക് 6.5 ടൺ മരുന്നുകളും ദുരിത ബാധിതർക്കുളള 32 ടൺ അവശ്യവസ്തുക്കളും അടങ്ങുന്ന വ്യോമസേനാ വിമാനം ഗാസയിലേക്ക് പുറപ്പെട്ടു. മരുന്നുകൾ, ശസ്ത്രക്രിയയ്ക്ക് അവശ്യമായ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ എന്നിവയും ഇവയിൽ ഉൾപ്പെടുന്നു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇതിനിടെ വടക്കൻ ഗാസയിൽ നിന്നുള്ളവർ ഗാസയുടെ തെക്ക് ഭാഗത്തേക്ക് പോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്നാണ് ഇപ്പോൾ ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗാസയില്‍ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ് ഇസ്രയേൽ പറഞ്ഞിരിക്കുന്നത്. ഇതങ്ങിയ മുന്നറിയിപ്പ് റെക്കോര്‍ഡ് ചെയ്ത ഫോണ്‍കോളുകള്‍ ഇസ്രയേല്‍ സൈന്യത്തിന്റേതായി ലഭിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നതായി റിപ്പോർട്ടുകളുണ്ട്.
Summary: India’s aid to Gaza: Plane leaves with medicines, supplies.