ഗാസയിലേക്കുള്ള സഹായ ഇടനാഴി തുറന്നു. 20 ട്രക്കുകൾ അവശ്യ സാധനങ്ങളുമായി ഇന്ന് റഫ അതിർത്തി കടക്കും. ഇതോടെ ഈജിപ്തില്‍ നിന്ന് സഹായ ഇടനാഴിയിലൂടെ വെള്ളവും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് എത്തും. ഹമാസ്-ഇസ്രയേല്‍ യുദ്ധം മുതൽ റഫ അതിര്‍ത്തി തുറക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അവശ്യ വസ്തുക്കൾ ഇതുവഴി ഗാസയിലേക്ക് ഏൽക്കുന്നത് സാധ്യമാകുന്നതിന് വേണ്ടിയായിരുന്നു ഇത്.
ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഏകദേശം 4,137 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. 13,162 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗാസയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് റിയാദില്‍ ചേര്‍ന്ന ആസിയാന്‍-ജിസിസി ഉച്ചകോടിയിൽ ആവശ്യമുയർന്നു. ഗാസയിലേക്ക് സഹായങ്ങളും ദുരിതാശ്വാസ സേവനങ്ങളും എത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഉച്ചകോടിയിൽ നിർദേശമുണ്ടായി. ഇപ്പോൾ നടക്കുന്ന സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ എല്ലാ കക്ഷികളോടും ഉച്ചക്കോടിയിൽ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടു.
Summary: Auxiliary corridor opened; Essential goods will now reach Gaza.
Discussion about this post