തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ ആർഎസ്എസിൻറെ ഉൾപ്പെടെ തീവ്രാശയങ്ങൾ പ്രചരിക്കുന്ന സംഘടനകളുടെയും പ്രവർത്തിനങ്ങളും ആയുധ പരിശീലനവും നിരോധിച്ചു. മുൻപ് ഇത് സംബന്ധിച്ച് കോടതി ഉത്തരവ് ഉണ്ടായിരുന്നു എങ്കിലും ആ ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ സർക്കുലർ ഇറക്കിയത്.
മുൻ കോടതി ഉത്തരവ് വകവയ്ക്കാതെ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ക്ഷേത്രഭൂമിയിൽ അതിക്രമിച്ച് കയറാറുണ്ട്. ആയുധ പരിശീലനം ഉൾപ്പെടെ ക്ഷേത്ര പരിസരത്ത് നടത്താറുണ്ട് എന്നാണ് ദേവസ്വം കമ്മീഷണറുടെ കണ്ടെത്തൽ. അതിനാലാണ് പുതിയ സർക്കുലർ ഇപ്പോൾ ദേവസ്വം ബോർഡ് പുറത്തിറക്കിയത്. ക്ഷേത്ര പരിസരത്ത് ക്ഷേത്ര കാര്യങ്ങളുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ, ഫ്ളക്സുകൾ, കൊടി തോരണങ്ങൾ, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് ചിഹ്നങ്ങൾ എന്നിവ ഉടൻ നീക്കം ചെയ്യണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
Summary: Extremist organizations, including the RSS, were banned from working in temples of the Travancore Devaswom Board.
Discussion about this post