വൺപ്ലസ് തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ വൺപ്ലസ് ഓപ്പൺ ഇന്ത്യയിൽ അവതരിപ്പിച്ചു. വൺപ്ലസ് ലോഞ്ച് ഇവന്റിലാണ് കമ്പനി സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. എമറാൾഡ് ഡസ്ക്, വോയേജർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് ഓപ്പൺ ഇപ്പോൾ ലഭ്യമാകുന്നത്.
1,39,999 രൂപയാണ് ഈ പുത്തൻ ഫോണിന്റെ വില. ഡ്യുവൽ ഡിസ്പ്ലേ സെറ്റപ്പാണ് വൺപ്ലസ് ഓപ്പണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോൺ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമായാണ് എത്തുന്നത്. ഭാരം വളരെ കുറഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈൻ ആണ് ഫോണിന് ഉണ്ടാകുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒക്ടോബർ 27 ന് വിൽപ്പനയ്ക്കെത്തുന്ന വൺപ്ലസ് ഓപ്പണിന്റെ പ്രീ ബുക്കിംഗ് ഒക്ടോബർ 19 ന് ആരംഭിച്ചിട്ടുണ്ട്.
Summary: OnePlus has launched its first foldable smartphone, the OnePlus Open, in India.
Discussion about this post