2023 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാർ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷവും വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷവും വെങ്കലമെഡൽ ജേതാക്കൾക്ക് 12.5 ലക്ഷം രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിൽ കൂടിയാലോചനയ്ക്ക് ശേഷമാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
അടുത്തിടെ ഏഷ്യൻ ഗെയിംസ് വിഷയവുമായി ബന്ധപ്പെട്ട് മലയാളി ഹോക്കി താരം പി.ആർ.ശ്രീജേഷ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. മെഡൽ നേടിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അവഗണന നേരിട്ടെന്നാണ് താരം ആരോപിച്ചത്. ഒപ്പം ബാഡ്മിന്റൺ താരം പ്രണോയിയും കേരളം വിടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സർക്കാർ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ചത്.
Summary: State Govt to award cash to medal winners in Asian Games.