കപ്പൽ ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടിയില്ല; ക്രെയിനുകൾ ഇറക്കാനാകാതെ ആശങ്കയിൽ വിഴിഞ്ഞം

സ്വീകരണം കിട്ടി നാല് ദിവസം കഴിഞ്ഞിട്ടും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനായി ചൈനീസ് കപ്പലിൽ കൊണ്ടുവന്ന ക്രെയിനുകൾ ഇറക്കാനായില്ല. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് കപ്പൽ ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതാണ് ഇതിന് പ്രധാന തടസം.

12 ചൈനീസ് ജീവനക്കാരാണ് ഷാങ് ഹായ് പിഎംസിയുടെ കപ്പലിലുള്ളത്. ഇവർക്കാർക്കും ഇതുവരെ ഇന്ത്യയിൽ ഇറങ്ങാനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചിട്ടില്ല. ക്രെയിൻ ഇറക്കാൻ ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് തുറമുഖ മന്ത്രി കപ്പൽ എത്തിയ അന്നുതന്നെ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. പക്ഷേ നാല് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചിട്ടില്ല.

ക്രെയിൻ ബെർത്തിൽ ഇറക്കുമ്പോൾ കപ്പലിന്റെ സ്ഥാനം ക്രമീകരിക്കുന്നതിനുള്ള വൈദഗ്ധ്യം ചൈനീസ് ജീവനക്കാർക്കാനുള്ളത്. അതിനാൽ ഇവർ ബെർത്തിൽ ഇറങ്ങിയേ മതിയാകൂ. കപ്പലിലെ ചൈനക്കാരായ ജീവനക്കാർക്ക് ബെർത്തിൽ ഇറങ്ങാൻ അനുമതി നൽകേണ്ടത് എഫ്ആർആർഒയാണ്. ക്രെയിൻ ഇറക്കിയതിന് ശേഷം 20 നോ, 21നോ ഷെൻ ഹുവ 15 കപ്പലിന് മടങ്ങുകയും വേണം. ഇമിഗ്രേഷൻ ക്ലിയറൻസിനായുള്ള സമ്മർദ്ദം സർക്കാരും അദാനി ഗ്രൂപ്പും ശക്തമാക്കിയിട്ടുണ്ട്.

Summary: Chinese crew did not get immigration clearance. Cranes could not be brought down form ship.

Exit mobile version