ബ്ലഡി സ്വീറ്റ്!! ലിയോ മികച്ച ആക്ഷൻ എന്റെർറ്റൈനെറോ? ആദ്യ പ്രതികാരങ്ങൾ ഇങ്ങനെ

ആരാധകർ കാത്തിരുന്ന വിജയ് ചിത്രം ലിയോ റിലീസ് ആയി. പുല‍ർച്ചെ നാലിനാണ് ആദ്യ ഷോ എന്ന് കരുതിയിരുന്നെങ്കിലും 12 മണി കഴിഞ്ഞതോടെ തന്നെ ചില തീയേറ്ററുകൾ ഷോ തുടങ്ങിയിരുന്നു. ആദ്യ പ്രതികരണം വന്നു തുടങ്ങുമ്പോൾ ലിയോ പ്രേക്ഷകരെ നിരാശരാക്കിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

വിജയ് ലോകേഷ് കനകരാജിന് ഒപ്പം എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് സിനിമ ആരാധകർ കാത്തിരുന്നത്. പല പ്രതികരങ്ങളിലും ആ പ്രതീക്ഷ അസ്ഥാനത്ത് ആയില്ല എന്നാണ് അഭിപ്രായം. മികച്ച ആക്ഷൻ എന്റർട്രൈനെർ ആയാണ് കണ്ടവർ ലിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. ദളപതി വിജയുടെ കരീയറിലെ തന്നെ ഏറ്റവും മികച്ച ഹിറ്റ് ആയിരിക്കുമിതെന്ന് പോലും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകർ കാണുന്നതോടെ എന്താവും മൊത്തത്തിൽ ഉള്ള അഭിപ്രായം എന്ന് കാത്തിരിക്കുകയാണ് സിനിമ ലോകം.

Summary: Is Leo the best action entertainer? Here are the first reprisals.

Exit mobile version