5ജി ഉപകരണങ്ങളുടെ വില്പനയിൽ ഇടിവ്; നോക്കിയ 14000 പേരെ പിരിച്ചുവിടുന്നു

ടെലികോം ഉപകരണ നിർമാതാക്കളായ നോക്കിയ തങ്ങളുടെ കമ്പനിയിൽ നിന്ന് 14000 പേരെ പിരിച്ചുവിടുന്നു. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വില്പനയിൽ ഇടിവ് ഉണ്ടായതാണ് കാരണം. ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ഈ ഫിന്നിഷ് കമ്പനി ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങുന്നത്. ഇതിന് കാരണമായ പ്രധാന തിരിച്ചടി കമ്പനിയുടെ 5ജി ഉപകരണ വിൽപനയിൽ ഉണ്ടായ ഇടിവാണെന്നാണ് റിപ്പോർട്ട്.

ചിലവ് ചുരുക്കുന്നതോടെ 2026 ആകുന്നതോടെ 80 കോടി യൂറോ മുതൽ 120 കോടി യൂറോ വരെ ലാഭിക്കാം എന്നതാണ് കമ്പനിയുടെ വിലയിരുത്തൽ. ഈ വർഷം കൊണ്ട് തന്നെ 40 കോടി യൂറോ എങ്കിലും ലാഭിക്കാൻ കമ്പനി ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇപ്പോൾ 86000 ആളുകളാണ് നോക്കിയ കമ്പനിയിൽ ജോലി ചെയ്യുന്നത്. പിരിച്ചു വിടൽ കഴിയുമ്പോൾ ഏതാണ്ട് 72000 മുതൽ 77000 വരെയാകും ജീവനക്കാരുടെ എണ്ണം ചുരുങ്ങും.

Summary: Decline in sales of 5G services; Nokia lays off 14,000 employees.

Exit mobile version