2040 ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ. 2035-ഓടെ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ (ഇന്ത്യൻ ബഹിരാകാശ നിലയം) സ്ഥാപിക്കുന്നതുൾപ്പെടെ പുതിയതും അഭിലഷണീയവുമായ ബഹിരാകാശ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നിർദ്ദേശിച്ചുവെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഈ ദർശനം സാക്ഷാത്കരിക്കുന്നതിന്, ബഹിരാകാശ വകുപ്പ് ചന്ദ്ര പര്യവേക്ഷണത്തിനായി ഒരു റോഡ്മാപ്പ് വികസിപ്പിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ശുക്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളിൽ പ്രവർത്തിക്കാൻ ശാസ്ത്രജ്ഞരോട് മോദി ആഹ്വാനം ചെയ്തിട്ടുണ്ട്.