സ്വവർഗ വിവാഹം വിവാഹത്തിന് സാധുതയില്ലെന്ന് സുപ്രീം കോടതി. കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ലെന്നും വിധി വ്യാഖ്യാനിക്കാൻ മാത്രമെ സാധിക്കു എന്നും കോടതി വ്യക്തമാക്കി. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറഞ്ഞത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹർജികളിൽ സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്.
“സ്പെഷ്യൽ മാരിയേജ് ആക്റ്റിലെ സെക്ക്ഷൻ 4 ഭരണഘടനാ വിരുദ്ധം. വിവാഹം മാറ്റമില്ലാത്ത വ്യവസ്ഥയല്ല. പങ്കാളികളെ കണ്ടെത്തുക വ്യക്തികളുടെ ഇഷ്ടം. ഒരാളുടെ ലൈംഗികതയും ലിംഗവും ഒന്നായിരിക്കില്ല. സ്വവർഗ ദമ്പത്തികൾക്കും കുട്ടികളെ ദത്തെടുക്കാൻ അവകാശം ഉണ്ടെന്ന്” സ്വവർഗവിവാഹത്തിന്റെ നിയമസാധുതയിൽ വിധി പറയാനിരിക്കെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
3-2-ന് കേസിലെ ഹർജികൾ തള്ളി. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും, ജസ്റ്റിസ് സഞ്ജയ് കൗളുമാണ് ഇതിൽ യോജിച്ചത്. ഹിമ കോലി, രവീന്ദ്രഭട്ട്, നരസിംഹ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ സ്വവർഗ വിവാഹത്തിൻറെ നിയമ സാധുത് ഇല്ലെന്ന് വിധിയിലാണ് സുപ്രീം കോടതി എത്തിയത്.