ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതിനായി പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും. വിവരങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങളുടെ ഇപെടൽ ഒഴിവാക്കും. കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് രംഗത്തെത്തിയിരുന്നു.
2019 ഡിസംബർ 11 ന് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയിരുന്നു. പാർലമെൻ്റില്‍ ബിൽ പാസാക്കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി. എന്നാൽ മുസ്ലിങ്ങളെ ഇതിന് പരിഗണിക്കില്ല എന്നത് രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. എന്നാൽ പ്രതിഷേധം കേന്ദ്ര സർക്കാർ മുഖവിലയ്ക്ക് എടുത്തിരുന്നില്ല. തുടർന്നാണ് ഇപ്പോൾ പൗരത്വ നിയമ ബേദഗതി ബിൽ നടപ്പാക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നത്.
Summary: The Center is all set to implement the Citizenship Amendment Act before the Lok Sabha elections.
Discussion about this post