ഏകദിന ലോകകപ്പിൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന് മുന്നിൽ മുട്ട് മടക്കി. 2023 ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷിയായി. ഇംഗ്ലണ്ടിനെ 69 റൺസിനായിരുന്നു അഫ്ഗാൻ തോൽപ്പിച്ചത്. ബൗളർമാരുടെ മികച്ച പ്രകടനമാണ് അഫ്ഗാന് ജയമൊരുക്കിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.3 ഓവറിൽ 215ന് പുറത്തായി. 66 റൺസ് നേടിയ ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാൻറെ രണ്ടാമത്തെ ജയമാണിത്. മുമ്പ് 2015 ലോകകപ്പിൽ സ്കോട്ലാൻഡിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചതാണ് അഫ്ഗാന് കരുത്ത് തെളിയിച്ചത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ തകർപ്പൻ തുടക്കത്തിനുശേഷം തകർന്നില്ലായിരുന്നുവെങ്കിൽ വമ്പൻ സ്കോർ പടുത്തുയർത്തിയേനെ. വിക്കറ്റ് നഷ്ടമാവാതെ 77 പന്തിൽ നൂറു പിന്നിട്ട ഇന്നിങ്സിൽ ഗുർബാസും ഇബ്രാഹിം സദ്റാനും (28) ചേർന്ന് ഒന്നാം വിക്കറ്റിൽ 114 റൺസ് ചേർത്തു. എന്നാൽ, പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായത് അഫ്ഗാന് തിരിച്ചടിയായി. പത്തോവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ആദിൽ റഷീദാണ് അഫ്ഗാന്റെ കുതിപ്പിന് വിലക്കേൽപ്പിച്ചത്.
സദ്റാനെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച റഷീദിന്റെ പന്തിൽ റഹ്മത്ത് ഷായെ (മൂന്ന്) ജോസ് ബട്‍ലർ സ്റ്റംപ് ചെയ്ത് പുറത്താക്കി. സെഞ്ച്വറിയിലേക്കെന്നു തോന്നിച്ച ഗുർബാസിന്റെ ഇന്നിങ്സിന് 80ൽ വിരാമമിട്ടത് റണ്ണൗട്ടായിരുന്നു. 57പന്തിൽ എട്ടു ഫോറും നാലു സിക്സുമടങ്ങിയതായിരുന്നു ഗുർബാസിന്റെ തകർപ്പൻ ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ചീം സ്കോർ 3ൽ നിൽക്കേ ഓപ്പണർ ജോണി ബെയർ സ്റ്റോയെ (4 പന്തിൽ 2) അവർക്ക് നഷ്ടമായി. 2–ാം ഓവറിൽ ഫസൽഹഖ് ഫാറൂഖിയാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. 7–ാം ഓവറിൽ 11 റൺസുമായി ജോ റൂട്ട് മടങ്ങി.
അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ എന്നിവർ 3 വിക്കറ്റുവീതം നേടി. മുഹമ്മദ് നബി രണ്ടും ഫസൽ ഹഖ് ഫാറൂഖി, നവീൻ ഉൽ ഹഖ് എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.
ക്രിക്കറ്റ് ലോക ചാമ്പ്യന്മാർക്ക് അഫ്ഗാന് മുന്നിൽ അടിപതറി; ഇംഗ്ലണ്ടിനെ തകർത്തത് 69 റൺസിന്

Discussion about this post