കേരള സർവകലാശാല നാളെ (ഒക്ടോബർ 16) നടത്താൻ നിശ്ചയിച്ചിയുന്ന എല്ലാ പരീക്ഷകളും(തിയറി / പ്രാക്ടിക്കൽ ) മാറ്റിവച്ചു. പുതിക്കിയ തീയതി പിന്നീട് അറിയിക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
അതേസമയം ജില്ലയിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ജനങ്ങൾ തീരാ ദുരിതമാണ് ഈ മഴ കെടുതിയിലൂടെ നേരിടുന്നത്. ഗ്രാമീണ മേഖലകളിൽ ഏക്കറ് കണക്കിന് കൃഷി നശിച്ചു. ജില്ലയുടെ വിവിധ മേഖലകളിലായി പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.