ഉപഭോക്താക്കളെ തീയറ്ററുകൾ പതിവായി സന്ദർശിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൾട്ടിപ്ലെക്‌സ് കമ്പനിയായ പി വി ആർ ഇനോസ് ലിമിറ്റഡ് വെറും 699 രൂപയ്ക്ക് മൂവി സബ്‌സ്‌ക്രിപ്‌ഷൻ പാസ് പുറത്തിറക്കി.
ഒക്‌ടോബർ 16 മുതൽ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പാസ് ലഭ്യമാകും. കൂടാതെ സിനിമാ പ്രേക്ഷകർക്ക് വെറും 699 രൂപയ്ക്ക് പ്രതിമാസം 10 സിനിമകൾ വരെ കാണാനാകും.
തിങ്കൾ മുതൽ വ്യാഴം വരെ ഈ ഓഫർ ബാധകമായിരിക്കും. കൂടാതെ IMAX, Gold, LUXE, Director’s Cut എന്നിവ പോലുള്ള പ്രീമിയം ഓഫറുകൾ ഇതിൽ ഉൾപ്പെടില്ല.
മൂവി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ‘ പി വി ആർ ഇനോസ് പാസ്‌പോർട്ട്’ കമ്പനിയുടെ ആപ്പിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ കുറഞ്ഞത് 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിലേക്ക് സ്വന്തമാക്കാൻ സാധിക്കും.