ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടർ അലി ഖാദിയെ വധിച്ചതായി ഇസ്രയേൽ. രഹസ്യ വിവരത്തെ തുടർന്ന് വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്നാണ് ഇസ്രയേൽ പറയുന്നത്. മറ്റൊരു ഹമാസ് ഉന്നതൻ മിലിട്ടറി കമാൻഡർ അബു മുറാദിനെയും വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായും ഇസ്രയേൽ അറിയിച്ചു.
ഗാസ നഗരത്തിലെ വ്യോമാക്രമണത്തിൽ ആണ് ഹമാസിൻറെ ഉന്നതർ കൊല്ലപ്പെട്ടത്. ഹമാസിൻറെ നേതൃനിരയെ വകവരുത്തുമെന്ന് ഇസ്രയേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ ഹമാസിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് അബു മുറാദെന്ന് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം കരയുദ്ധത്തിനു മുന്നോടിയായി ഗാസയിൽ റെയ്ഡ് നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ജനസാന്ദ്രതയേറിയ പലസ്തീൻ പ്രദേശത്താണ് സേന പരിശോധനകൾ നടത്തിയത്. ഭീകരരെയും ആയുധങ്ങളും നശിപ്പിക്കാനുള്ള ശ്രമം പൂർത്തിയാക്കിയതായും ഇസ്രയേൽ സൈനിക പ്രസ്താവനയിൽ അറിയിച്ചിരുന്നു.
Discussion about this post