ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ 235 ഇന്ത്യക്കാരെ കൂടി ഇസ്രയേലിൽ നിന്നു തിരിച്ചെത്തിച്ചു. ഒക്ടോബർ 7നു ഹമാസിന്റെ മിന്നലാക്രമണവും പിന്നാലെ ഇസ്രയേലിന്റെ പ്രത്യാക്രമണവും കൂടിയായതോടെ സ്ഥിതിഗതികൾ വഷളായ സാഹചര്യത്തിലാണ് ഇസ്രയേലിൽ നിന്ന് ആളുകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഏകദേശം 18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. വെള്ളിയാഴ്ച രാവിലെ ഇസ്രയേലിൽ നിന്ന് ആൾക്കാരുമായി ആദ്യ വിമാനം ന്യൂഡൽഹിയിൽ എത്തിയിരുന്നു. 211 പേരാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്.
ഗാസ ഇപ്പോൾ ഇസ്രയേലിന്റെ ഭാഗത്തുനിന്നുമുള്ള കരയാക്രമണ ഭീതിയിലാണ്. ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപെട്ട സാഹചര്യത്തിൽ അവിടുത്തെ ജനങ്ങൾ പരിഭ്രാന്തരാണ്. ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗാസയുടെ തെക്കൻമേഖലയിലേക്കു പലായനം തുടങ്ങിയിട്ടുണ്ട്. എന്നാൽ വീടുവിട്ടുപോകരുതെന്നു ജനങ്ങളോടു പലസ്തീൻ നേതാക്കൾ അഭ്യർഥിച്ചിട്ടുണ്ട്.
Summary: Operation Ajay: 235 more Indians brought back from Israel.
Discussion about this post