വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി. ഷെൻ ഹുവ 15 എന്ന കപ്പലാണ് ഇന്ന് രാവിലെയോടെ തുറമുഖത്തെത്തിയത്. കപ്പലിനെ വാട്ടർ സെല്യൂട്ട് നൽകി സ്വീകരിച്ചു. ചൈനയിലെ ഷാങ്ങ് ഹായ് തുറമുഖത്ത് നിന്നാണ് ഓഗസ്റ്റ് 30 ന് കപ്പൽ പുറപ്പെട്ടത്. സെപ്റ്റംബർ 24 ന് കപ്പൽ ഗുജറാത്തിലെ മുദ്ര തുമറമുഖത്തെത്തി. പിന്നീടാണ് വിഴിഞ്ഞം ലക്ഷ്യമാക്കി പുറപ്പെട്ടത്.
ഇന്നലെ വിഴിഞ്ഞത്തെ പുറംകടലിൽ എത്തിയ ഷെൻ ഹുവ 15 ഇന്ന് രാവിലെ പദ്ധതി പ്രദേശത്തെത്തുകയായിരുന്നു. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം ഒക്ടോബർ 15 വൈകിട്ട് 4 മണിക്കാണ് ഉദ്‌ഘാടനം നിശ്ചയിച്ചിരിക്കുന്നത്. തുറമുഖം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും. സാങ്കേതിക വശങ്ങൾ പരിശോധിക്കൻ വേണ്ടിയാണ് ഉദ്‌ഘാടനത്തിന് മുമ്പ് തന്നെ കപ്പലിനെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചത്.
20 മീറ്ററിലധികം ആഴമുള്ള തുറമുഖത്തിന്റെ ആദ്യ ഘട്ടം അടുത്ത വർഷം മെയ് മാസത്തിൽ പൂർത്തിയാകും എന്നാണ് കരുതുന്നത്. 2024 ന് തുറമുഖത്തെ പൂർണമായി സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
Summary: The first ship arrived at Vizhinjam; The port will be inaugurated on September 15.