നിരവധി ഡിജിറ്റൽ, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കൾക്ക് മികച്ച ബാങ്കിങ് അനുഭവം കാഴ്ചവയ്ക്കുന്ന ബാങ്കാണ് എസ്ബിഐ. എസ്ബിഐ അവതരിപ്പിക്കുന്ന വാട്ട്സ്ആപ്പ് ബാങ്കിംങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ബാങ്കിന്റെ വിവിധ സേവനങ്ങൾ ഇതിലൂടെ ലഭിക്കും എന്നതാണ് വാട്ട്സ്ആപ്പ് ബാങ്കിംങ്ങിനെ പ്രത്യേകത. ബാങ്കിങ്ങുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളും ഇതിലൂടെ പരിഹരിക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് സൗജന്യ എസ്ബിഐ വാട്ട്സ്ആപ്പ് സേവനം ഉപയോഗിക്കാം.
എസ്ബിഐയുടെ വാട്ട്സ്ആപ്പ് ബാങ്കിങ് ഉപയോഗിക്കുന്നതിനുള്ള വിശദ വിവരങ്ങൾക്ക് https://bank.sbi.com എന്ന എസ്ബിഐ വെബ്സൈറ്റ് സന്ദർശിക്കാം.
എസ്ബിഐ വാട്ട്സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന സേവനങ്ങൾ ഇവയാണ്:
അക്കൗണ്ടിലെ ബാലൻസ് അറിയാം
മിനി സ്റ്റേറ്റ്മെന്റ്
നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ
ഭവന വായ്പ, വാഹന വായ്പ, സ്വർണ്ണ വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുടെ വിവരങ്ങൾ
എൻആർഐ സേവനങ്ങൾ (എൻആർഇ അക്കൗണ്ട്, എൻആർഒ അക്കൗണ്ട് എന്നിവ)
പെൻഷൻ സ്ലിപ്പ്
ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതുമായി സംബന്ധിച്ച സംശയങ്ങൾ
Summary: SBI’s WhatsApp Banking
Discussion about this post