ഹുറൂൺ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ പുറത്ത്. ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാർട്ട്-അപ്പ് മേഖലയിലെ പ്രിയങ്കരനായിരുന്നു ബൈജു രവീന്ദ്രൻ. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായത്.
2022 മുതൽ, എഡ്‌ടെക് സ്ഥാപനമായ ബൈജൂസിനെ ഫണ്ടിംഗ് പ്രതിസന്ധി ബാധിച്ചിരുന്നു. ജൂണിൽ മൂന്ന് നിക്ഷേപകർ ബൈജൂസിൽ നിന്ന് വിട്ടു. കോവിഡിന് ശേഷം സ്കൂളിൽ പഴേ പാടി വീണ്ടും തുറന്നതും ബൈജൂസിന്റെ തിരിച്ചടി വർധിപ്പിച്ചു.
2015 ൽ തുടങ്ങിയ ബൈജൂസ് ആപ്പ് തുടക്കകാലത്ത് നല്ല തരത്തിലാണ് ബിസിനസ് നടത്തിപ്പോന്നത്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷത്തെ വായ്പ എടുത്തത്. തുടർന്നാണ് ബൈജൂസിന്റെ പ്രതിസന്ധി ആരംഭിച്ചത്.
Summary: Baiju Ravindran is out of the list of the richest people in the country.