ഇന്ത്യൻ മീഡിയ പേഴ്‌സൺ അവാർഡ് പ്രഖ്യാപിച്ചു; കരൺ ഥാപ്പറും രവീഷ് കുമാറും പുരസ്‌കാരത്തിന് അർഹരായി

കേരള മീഡിയ അക്കാദമിയുടെ രണ്ടു വർഷത്തെ ഇന്ത്യൻ മീഡിയ പേഴ്‌സൺ അവാർഡ് പ്രഖ്യാപിച്ചു. 2021-22ലെ അവാർഡ് പ്രഗത്ഭ ടി.വി അഭിമുഖകാരൻ കരൺ ഥാപ്പറിനും 2022-23ലെ അവാർഡ് എൻ.ഡി.എൻ.ഡി ടി.വി മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററായ രവീഷ് കുമാറിനുമാണ്.

2022-23 വർഷത്തെ സ്‌പെഷ്യൽ ജൂറി അവാർഡിന് ടെലിഗ്രാഫ് എഡിറ്റർ അറ്റ്‌ ലാർജ് ആർ രാജഗോപാലും അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം. നവംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം. നവംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു.തോമസ് ജേക്കബ്, ഡോ. വേണു രാജാമണി, ജോസി ജോസഫ്, ഡോ. മീന ടി പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.

നേരത്തെ എൻ റാമും ബർഖ ദത്തും പുരസ്‌കാരത്തിന് അർഹരായിരുന്നു.

Exit mobile version