ഏത് നിമിഷവും കരയുദ്ധം ആരംഭിക്കുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍. മൂന്നര ലക്ഷത്തോളം സൈനികരെ ഇസ്രയേൽ ഗാസ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായും തകര്‍ക്കുകയാണ് ഇസ്രായേൽ കരയുദ്ധത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
എന്നാൽ കരയുദ്ധം തുടങ്ങുന്നതിന് മുന്നോടിയായി മാനുഷിക ഇടനാഴിക്ക് ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കാനാണ് ഇപ്പോൾ ശ്രമം. റഫ പാലം കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത് കൊണ്ട് ഇത് ബുദ്ധിമുട്ടാകും എന്ന് റിപ്പോർട്ടുണ്ട്. വെള്ളവും ഭക്ഷണവും മരുന്നും ഉൾപ്പെടെ എത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഗാസയില്‍ 950 പേര്‍ കൊല്ലപ്പെടുകയും 5000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് കരുതപ്പെടുന്നു. അനിധിവേശ വെസ്റ്റ്ബാങ്കില്‍ 23 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 3007 ആളുകള്‍ക്ക് പരിക്ക് ഏൽക്കുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Summary: Israel is preparing for a ground assault in Gaza.
Discussion about this post