ഇനി തിരഞ്ഞെടുപ്പ് കാലം; അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

ഇനി വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് കാലം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ ആണ് തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളായി ആണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 7, 17 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ 3 നും. മിസോറാമിൽ വോട്ടെടുപ്പ് നവംബർ 7, വോട്ടെണ്ണൽ ഡിസംബർ 3. മധ്യപ്രദേശിൽ വോട്ടെടുപ്പ് നവംബർ 17, വോട്ടെണ്ണൽ ഡിസംബർ 3. തെലങ്കാനയിൽ വോട്ടെടുപ്പ് നവംബർ 30, വോട്ടെണ്ണൽ ഡിസംബർ 3. രാജസ്ഥാനിൽ വേട്ടെടുപ്പ് നവംബർ 23, വോട്ടെണ്ണൽ ഡിസംബർ 3.

മൊത്തം 16.14 കോടി ജനങ്ങളാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി വിധി എഴുതാൻ ഉള്ളത്. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വർദ്ധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദ‌ർശനം നടത്തിയിരുന്നു.

Summary: Assembly election dates have been announced in five states.

Exit mobile version