ഉത്സവ സീസണിൽ 5G സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ 70-75 ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ CMR പ്രകാരം ഈ വർഷം ജൂലൈ വരെ 5G ഹാൻഡ്‌സെറ്റ് കയറ്റുമതിയിൽ രാജ്യം 65 ശതമാനം വളർച്ച കൈവരിച്ചു.
പണത്തിന് മൂല്യമുള്ള സ്മാർട്ട്‌ഫോണുകൾ (7,000-25,000 രൂപ) വർഷത്തിൽ 61 ശതമാനം വളർച്ച കൈവരിച്ചപ്പോൾ, പ്രീമിയം 5G സ്മാർട്ട്‌ഫോണുകൾ (25,000 രൂപയും അതിനുമുകളിലും) 68 ശതമാനം വളർച്ച കൈവരിച്ചു.
ഇന്ത്യയിലെ 5G കയറ്റുമതിയിൽ 25 ശതമാനം വിപണി വിഹിതവുമായി സാംസങ് ആണ് മുന്നിൽ. തുടർന്ന് വിവോ 14 ശതമാനവും വൺപ്ലസ് 12 ശതമാനവും ഉള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്ത് ഈ വർഷം ഏകദേശം 150 5G സ്മാർട്ട്‌ഫോൺ ലോഞ്ചുകൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 34 ശതമാനം വർധനവാണ് ഉണ്ടായത്.