പ്രായം ഒരു സംഖ്യ മാത്രമാണെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. ഏഷ്യൻ ഗെയിംസിൽ അങ്ങനെ ഒരു കാഴ്ച നമുക്ക് കാണാം. ഏഷ്യൻ ഗെയിംസിലെ മെഡൽ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ കായികതാരങ്ങളും ഏറ്റവും മുതിർന്ന കായികതാരവും തമ്മിൽ ഉള്ള പ്രായ വ്യത്യാസം 50 വയസാണ്. 15 വയസുള്ള രണ്ടുപേരാണ് ഇന്ത്യൻ മെഡൽ ജേതാക്കൾ ആയി ഉള്ളത്. റോളർ സ്കേറ്റിംഗ് വെങ്കല മെഡൽ നേടിയ സഞ്ജന ബത്തുലയും ഡബിൾ സ്ക്വാഷ് വെങ്കല മെഡൽ നേടിയ അനാഹത് സിങ്ങും. 65 കാരനാണ് ബ്രിഡ്ജ് വെള്ളി മെഡൽ ജേതാവ് ജഗ്ഗി ശിവദാസാനി.
കായികതാരങ്ങളുടെ പോരാട്ട വീര്യത്തെ പ്രായത്തിന്റെ അളവുകോൽ വച്ച് അളക്കാൻ കഴിയാത്തതാണ് എന്നതിന്റെ ഉത്തമ ഉദാഹരണം ആണിത്. ഏത് പ്രായവുമാകട്ടെ അവരെല്ലാം ഒരു കുടകീഴിൽ വരുന്നവരാണ് – ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ.
2018-ലെ വെങ്കല മെഡൽ പുരുഷ ടീമിന്റെ ഭാഗമായ ശിവദാസനിയുടെ രണ്ടാമത്തെ ഏഷ്യൻ ഗെയിംസ് മെഡലാണിത്. 15 വയസ്സുകാരി സഞ്ജനയാണ് 2023 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ കായികതാരം. അനാഹത്തിനെ സംബന്ധിച്ച് അവർക്കിത് സ്വപ്നതുല്യമായ നേട്ടമാണെന്നാണ് അവർ തന്റെ സന്തോഷം പങ്കുവച്ചത്. ചരിത്രത്തിൽ ആദ്യമായി മെഡൽ എണ്ണത്തിൽ 100 ഉം കടന്ന് 107 മെഡലുകൾ സ്വന്തമാക്കിയ ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ കഥകൾക്ക് ഇങ്ങനെയും ചില കൗതുക ഏടുകൾ ഉണ്ട്.
Summary: Asian Games medalists; But the difference in age is 50.