ഭൂമിയുടെ സ്വാധീനവലയത്തിൽ നിന്ന് രക്ഷപ്പെട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യയുടെ ആദ്യത്തെ സൗര ബഹിരാകാശ വാഹനമായ, ആദിത്യ-എൽ 1, ട്രജക്റ്ററി കറക്ഷൻ മാനുവറിന് (ടിസിഎം) വിധേയമായി.
ബഹിരാകാശ പേടകം ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൺ-എർത്ത് ലാഗ്രാഞ്ച് പോയിന്റ്-1 (L1) ലേക്ക് പോകുകയാണ്.
ഒക്‌ടോബർ 6 ന് 16 സെക്കൻഡ് നേരം ടിസിഎം നിർവഹിച്ചുവെന്ന് ഐ എസ് ആർ ഓ പറഞ്ഞു.
ട്രാൻസ്-ലഗ്രാൻജിയൻ പോയിന്റ്-1 ഇൻസെർഷൻ {TL1I) ബഹിരാകാശ പേടകത്തെ അന്തിമ ലക്ഷ്യസ്ഥാനത്തേക്കുള്ള പാതയിൽ എത്തിക്കുന്ന ഒരു ഓപ്പറേഷൻ – 2023 സെപ്റ്റംബർ 19-ന് നടത്തി.
ആദിത്യ-എൽ1 ഭൂമിയിൽ നിന്ന് 9.2 ലക്ഷം കിലോമീറ്റർ അകലെ സഞ്ചരിച്ച് ഭൂമിയുടെ സ്വാധീനവലയത്തിൽ നിന്ന് വിജയകരമായി പുറത്തു കടന്നത് സെപ്റ്റംബർ 30ന് ബഹിരാകാശ ഏജൻസി അറിയിച്ചിരുന്നു.
തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഇസ്രോയ്ക്ക് ഭൂമിയുടെ സ്വാധീന വലയത്തിന് പുറത്ത് ഒരു ബഹിരാകാശ പേടകം അയക്കാൻ കഴിയുന്നത്.