മഴ മാറി, ചൂട് കൂടി: താപനിലയിൽ 6 ഡിഗ്രിയോളം വർദ്ധനവ്

മഴ മാറിയതിന് പിന്നാലെ കൊടും ചൂടിൽ കേരളം. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസ് കൂടിയെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പകൽ സമയം സംസ്ഥാനത്തെ താപനില 27 – 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 – 33 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നത്.

വരും ദിവസങ്ങളിലും സംസ്ഥാനത്തെ താപനില ഉയരാൻ തന്നെയാണ് സാധ്യത. കാലവർഷം പൂർണമായും പിൻവാങ്ങുന്നതാണ് ചൂട് കൂടാൻ കാരണം. ഉത്തരേന്ത്യയിലും കാലവർഷം പിൻവാങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ പല സ്ഥലത്തും കാലവർഷം ദുർബലപ്പെട്ടതോടെ രാജ്യമൊട്ടാകെ ചൂട് കൂടാനാണ് സാധ്യത.

ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ അതിനനുസരിച്ചുള്ള ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം അടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയും നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്.

Summary: In Kerala the temperature has increased by 6° Celsius.

Exit mobile version