പുരുഷ ഹോക്കിയിൽ ഇന്ത്യൻ ടീം സ്വർണം നേടി. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്തുവിട്ടാണ് ഇന്ത്യ സ്വർണം നേടിയത്.
ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി. മൻപ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും ജപ്പാൻ ഗോൾ വല ചലിപ്പിച്ചു.
ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വർണമാണിത്. ഇതിനുമുൻപ് 1966, 1998, 2014 ഏഷ്യൻ ഗെയിംസുകളിലാണ് ഇന്ത്യ സ്വർണം നേടിയത്. മലയാളി താരം പി.ആർ. ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾവല കാത്തത്.
ഈ വിജയത്തോടെ ഇന്ത്യ പാരീസ് ഒൡമ്പിക്‌സിന് നേരിട്ട് യോഗ്യത നേടി. ആറ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 66 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന 22-ാം സ്വര്‍ണവും 95-ാം മെഡലുമാണിത്.