റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. 6.5 ശതമാനത്തിൽ തന്നെ റിപ്പോ നിരക്ക് തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ദ്വൈമാസ പണ നയ യോഗത്തിനു ശേഷമാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ തുടരുന്നത്.
കഴിഞ്ഞ വർഷം മെയ് മുതൽ ഈ വർഷം ഫെബ്രുവരി വരെ ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. പണപ്പെരുപ്പമായിരുന്നു നിരക്ക് വർദ്ധിപ്പിക്കാനുള്ള പ്രധാന കാരണം.
2024 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
Summary: Repo rate will continue at 6.5 percent.