തിരുവനന്തപുരം – ഷൊർണൂർ റെയിൽപാതയിലെ വളവുകൾ നിവർത്തുന്നു; ട്രെയിനുകൾക്ക് ഇനി വേഗത കൂടും

തിരുവനന്തപുരം – ഷൊർണൂർ റെയിൽപാതയിൽ ട്രെിയിനുകളുടെ വേഗം കൂട്ടാനുള്ള നടപടികൾ ഇന്ത്യൻ റെയിൽവേ സ്വീകരിച്ചു. വളവുകൾ നിവർത്തി ട്രെയിനുകളുടെ വേഗത 110 കിലോമീറ്റർ ആക്കി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. ആലപ്പുഴ വഴിയും കോട്ടയം വഴിയുള്ള രണ്ട് പാതകളിലും നവീകരണ പ്രവർത്തനങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ നേതൃത്വത്തിൽ നടക്കും. 381 കോടി രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്.

ഷൊർണൂർ – മംഗളൂരു പാതയിലെ വളവുകൾ നിവർത്തുന്ന നടപടികൾക്ക് ജൂലൈയിൽ തുടക്കമിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ തിരുവനന്തപുരം – ഷൊർണൂർ പാതയിലും നവീകരണം നടത്തുന്നത്. എറണാകുളം – ഷൊർണൂർ വരെ സാധ്യമായ സ്ഥലങ്ങളിൽ 110 കിലോമീറ്ററും, മറ്റിടങ്ങളിൽ 90 കിലോമീറ്ററുമായി വേഗത കൂട്ടും.

ആദ്യഘട്ടത്തിൽ 86 ചെറിയ വളവുകളാണ് നിവർത്തുക. ഭൂമിയേറ്റെടുക്കാതെ തന്നെ പണി തുടങ്ങാൻ കഴിയുന്ന പാതകളാണിവ. ഒരു വർഷത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇപ്പോൾ 110 കിലോമീറ്റർ നിലവിൽ വേഗത ലഭിക്കുന്ന മംഗളൂരു – ഷൊർണൂർ പാതയിൽ വളവുകൾ നിവർത്തി വേഗം 130 കിലോമീറ്ററായി ഉയർത്താനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു.

Summary: Straightening curves on Thiruvananthapuram-Shornur railway line

Exit mobile version