ദളപതി വിജയ് ആരാധകർക്ക് കുറച്ച് ദിവസങ്ങളായി സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ദളപതി വിജയുടെ പുതിയ ചിത്രം “ലിയോ” ആണ് ആരാധകരുടെ ഈ അവസ്ഥയ്ക്ക് കാരണം.
ആരാധകരെ ആവശേത്തിലാഴ്ത്തി ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകുന്നേരം ആറ് അരയ്ക്ക് അഭിനേതാക്കളും നിർമ്മാതാക്കളും ചേർന്ന് പുറത്തിറക്കി. ലിയോ എക്‌സിൽ (ട്വിറ്റർ) ട്രെൻഡിംഗിലാണ്.
ലിയോ ഒക്ടോബർ 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 2021 ൽ പുറത്തിറങ്ങിയ മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്.
Discussion about this post